Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ടൈറ്റാനിയം അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ വൈകുന്നതെന്ത്; കേന്ദ്രം വിശദീകരണം നല്‍കണം: ഹൈക്കോടതി

06 October 2020 09:31 PM

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല ഇബ്രാഹിം കുഞ്ഞ് എന്നിവരടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ വൈകുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരും സിബിഐയും വിശദികരണം നല്‍കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടായ ടൈറ്റാനിയം അഴിമതി കേസില്‍ 2019 സെപ്തംബറില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ടൈറ്റാനിയം കമ്പനി ജീവനക്കാരനായിരുന്ന എസ്.ജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി.അരുണിന്റെ നടപടി.



സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തിനു പിന്നാലെ വിജിലന്‍സ്, കേസിന്റെ മുഴുവന്‍ രേഖകളും കഴിഞ്ഞ ഡിസംബറില്‍ തന്നെ കൈമാറിയെങ്കിലും സിബിഐ ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിദേശത്തു നിന്ന് സാമഗ്രികള്‍ ഇറക്കുമതി ചെയ്തങ്കിലും സ്ഥാപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയതിനു പിന്നില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കമ്പനിയുടെ മേല്‍ ഉദ്യോഗസ്ഥരെ കൂടാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി.പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. അഴിമതി നടന്നതായി വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഫിന്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി നടത്തിയതിന് ഇടനിലക്കാരനായ വ്യക്തിയെ ഇതുവരെ വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശത്ത് കഴിയുന്ന ഇയാളെ സിബിഐ ചോദ്യം ചെയ്യണമെന്നും വിദേശ ബാങ്കുകള്‍ വഴി നടന്ന പണ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് സി ബി ഐയാണന്നും ഹര്‍ജിയില്‍ പറയുന്നു.

അന്വഷണം സിബിഐക്ക് കൈമാറാന്‍ ശുപാര്‍ശ ഉണ്ടായിട്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും ഹര്‍ജിയില്‍ പറയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration