ഉംപുണിനെ നേരിടാന്‍ പശ്ചിമ ബംഗാളിന് 1000 കോടി
ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി 1000 കോടി രൂപ ബംഗാളിന് ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദുരന്ത ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഉംപുണ്‍ മൂലമുണ്ടായ നാശനഷ്ടങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയക്കുമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു. എന്നാല്‍, അന്ന് ഒഡീഷയില്‍ ചുഴലിക്കാറ്റ് വീശുകയുണ്ടായി. ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു ചുഴലിക്കാറ്റ് നമ്മുടെ തീരദേശങ്ങളെ ബാധിച്ചെന്നും പശ്ചിമ ബംഗാളില ജനങ്ങള്‍ ദുരിതത്തിലായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സമയത്ത്, രാജ്യം മുഴുവന്‍ പശ്ചിമ ബംഗാള്‍ ജനതക്കൊപ്പം ഉണ്ടെന്നും മോദി വ്യക്തമാക്കി.
Pic : ANI