കോണ്‍ഗ്രസ് വിട്ട വിജയന് തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അംഗത്വം നല്കി. ടോം വടക്കനും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാര്‍ഥിയാകില്ലെന്ന് ഉറപ്പായതോടെയാണ് വിജയന് തോമസ് രാജിവെച്ചത്. അദ്ദേഹം നേമത്ത് മത്സരിക്കാന്‍ താല്പ്പര്യപ്പെട്ടിരുന്നതായാണ് വിവരം. വിജയന് തോമസിന് പകരം മറ്റ് പേരുകള്‍ പരിഗണിച്ചതോടെയാണ് നേതൃത്വവുമായി ഇടഞ്ഞത്. നേരത്തെയും അദ്ദേഹം സംസ്ഥാന നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് മടക്കികൊണ്ട് വരികയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സിയുടെ ചെയര്‍മാനായിരുന്നു വിജയന് തോമസ്.