'മഹാരാഷ്ട്രയില്‍ എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കും'; നവാബ് മാലിക്
മുംബൈ: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ മഹാരാഷ്ട്രയില്‍ ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മന്ത്രി നവാബ് മാലിക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട തീരുമാനം കൈകൊണ്ടെന്നും ടെന്‍ഡറുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മാലിക് വ്യക്തമാക്കി. 'മഹാരാഷ്ട്രയില്‍ 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും സര്‍ക്കാര്‍ സൗജന്യമായി വാക്സിനേഷന് നല്‍കും' അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം 60,000ല്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം രാജ്യത്ത് മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 വാക്സിനുകള്‍ക്കും റെംഡെസിവിര്‍ മരുന്നിനുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ തയ്യറാക്കുന്നതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയതിനാല് മെയ് ഒന്നു മുതല്‍ ഈ വിഭാഗത്തിലുള്ളവരില്‍ വാക്സിനേന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.