Tuesday, May 07, 2024
 
 
⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ ⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്
News

കൊവിഡ് മുന്‍കരുതലുകള്‍ ശക്തമാക്കി യു എ ഇ

21 February 2021 10:49 AM

ദുബൈ | യു എ ഇയില്‍ എല്ലാ എമിറേറ്റുകളിലും കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കി. കൂട്ട വിരുന്നുകളും സമ്മേളനങ്ങളും നിരോധിച്ചു. പൊതുവേദികള്‍ അടച്ചു. മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും നിര്‍ബന്ധിത പി സി ആര്‍ പരിശോധന ഏര്‍പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാ പരിശോധന തുടരുന്നു. അതേസമയം, കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കാണുന്ന വര്‍ധനവ് ആശങ്കപ്പെടുത്തുന്നു. ഇത് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും പുതിയ നടപടികള്‍ അവതരിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള അധികാരികളെ പ്രേരിപ്പിച്ചു. മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചു. ഒപ്പം ജീവനക്കാര്‍ക്കായി നിര്‍ബന്ധിത പി സി ആര്‍ പരിശോധനയും.
മിക്ക എമിറേറ്റുകളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില 30 ശതമാനമായി കുറച്ചു. ഫെബ്രുവരി ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

വിവാഹ ചടങ്ങുകള്‍ക്കും കുടുംബ സമ്മേളനങ്ങള്‍ക്കുമുള്ള അതിഥികളുടെ എണ്ണം പത്തായി പരിമിതപ്പെടുത്തി. മൃതദേഹ സംസ്‌കാര ചടങ്ങില്‍ 20 പേര്‍. പാര്‍ട്ടികളും സമ്മേളനങ്ങളും നിരോധിച്ചു. എല്ലാ ജീവനക്കാര്‍ക്കും പ്രതിവാര പി സി ആര്‍ പരിശോധനകള്‍. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാസ് അടച്ചു.
റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവ 60 ശതമാനം ശേഷിയില്‍ മാത്രം. വ്യായാമ കേന്ദ്രങ്ങള്‍, സ്വകാര്യ ബീച്ചുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

ടാക്‌സികളും ബസ്സുകളും യഥാക്രമം 45 ശതമാനം, 75 ശതമാനം ശേഷിയില്‍ സര്‍വീസ് നടത്തും. ഭക്ഷണശാലകളില്‍, ഒരേ കുടുംബത്തില്‍ നിന്നല്ലെങ്കില്‍ ഒരേ മേശയില്‍ പരമാവധി നാല് പേരെ അനുവദിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration