കര്‍ണാടക അതിര്‍ത്തിയിലെ രണ്ടു റോഡുകള്‍ തുറക്കും
കൊച്ചി: കര്‍ണാടക അതിര്‍ത്തിയിലെ രണ്ടു റോഡുകള്‍ തുറക്കാന്‍ തീരുമാനമായി. കണ്ണുര്‍ - സുല്‍ത്താന്‍ ബത്തേരി-ഗുണ്ടല്‍ പെട്ട് - മൈസൂര്‍, കണ്ണൂര്‍ - ഇരിട്ടി - മാനന്തവാടി -സര്ഗൂര് - മൈസൂര്‍ റോഡുകള്‍ തുറക്കാനാണ് തീരുമാനം. റോഡുകള്‍ അടച്ചിട്ടതിനെതിരായ പൊതുതാല്പര്യ ഹര്‍ജിയില്‍ ഈ രണ്ടു റോഡുകളും തുറക്കാമെന്ന് കര്‍ണ്ണാടക അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിക്ക് ഉറപ്പു നല്കി.
കണ്ണൂരും കാസര്‍കോട്ടും മംഗലാപുരം അതിര്‍ത്തിയിലെ റോഡുകള്‍ രോഗികള്‍ക്കായി തുറക്കണമെന്ന നിര്‍ദ്ദേശം ജഡ്ജമാര് മുന്നോട്ടുവെച്ചു. ഇക്കാര്യം നാളത്തെ സിറ്റിംഗില്‍ പരിഗണിക്കും. ജസ്റ്റീസുമാരായ എ. കെ.ജയശങ്കരന്‍ നമ്പ്യാരും ഷാജി.പി.ചാലിയും അടങ്ങുന്ന ഡിവിഷന് ബഞ്ച് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് സിറ്റിംഗ് നടത്തിയത്. അതേസമയം, മംഗലാപുരത്തെ ആശുപത്രികളില്‍ അമിതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ അനുവദിക്കാനാവില്ലെന്ന് കര്‍ണ്ണാടക എ ജി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ കര്‍ണാടകത്തെ നിര്‍ബന്ധിക്കരുതെന്നും കര്‍ണ്ണാടക എ ജി പറഞ്ഞു.