ഇന്ന് ഓശാന ഞായര്‍: പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഓശാന ഞായര്‍ ആചരിക്കും. പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന. കഴുതപ്പുറത്ത് ക്രിസ്തുവിനെ ജറുസലേമിലേക്ക് ആനയിച്ചപ്പോള്‍ ഒലിവ് മരച്ചില്ലകള്‍ വീശി ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചതിന്റെ ഓര്മ പുതുക്കുകയാണ് വിശ്വാസികള്‍.കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും കേരളത്തിലെ പള്ളികളില്‍ നടക്കുകയാണ്.
ഈ പുതിയ കാലത്ത് സഭയുടെ ദൗത്യം സത്യത്തെ പിന്തുണയ്ക്കുക എന്നതാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. പള്ളികളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.