തിരുവനന്തപുരത്ത് ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്
തിരുവനന്തപുരം> തിരുവനന്തപുരം ജില്ലയില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. 6.81 ശതമാനം പേര് ആദ്യ മണിക്കൂറില്‍ വോട്ട് ചെയ്തു. എട്ടു മണിവരെയുള്ള കണക്കു പ്രകാരം ആകെ വോട്ടര്‍മാരില്‍ 1,93,411 പേര് വോട്ട് ചെയ്തു.
കോര്‍പ്പറേഷനില്‍ 6.04 ശതമാനം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇതുവരെയുള്ള കണക്കു പ്രകാരം 6.04 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടര്‍മാരില്‍ 4,84,857 പേര് വോട്ട് രേഖപ്പെടുത്തിയതായാണു കണക്കുകള്‍.
ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളില്‍ പുരുഷ വോട്ടര്‍മാരാണു മുന്നില്‍. 8.58 ശതമാനം പുരഷ വോട്ടര്‍മാര്‍ ഇതുവരെ വോട്ട് ചെയ്തു. 5.52 ശതമാനമാണു വനിതാ വോട്ടര്‍മാരുടെ പോളിങ് ശതമാനം.
ബ്ലോക്ക് പഞ്ചായത്തുകളിലും കനത്ത പോളിങ് ആണ്. വെള്ളനാട് - 7.38, നെടുമങ്ങാട് - 7.64, വാമനപുരം - 7.62, പാറശാല - 6.8, ചിറയിന്‍കീഴ് - 7.07, വര്‍ക്കല - 7.57, കിളിമാനൂര്‍ - 7.67, പെരുങ്കടവിള - 7.58, അതിയന്നൂര്‍ - 7.33, നേമം - 7.06, പോത്തന്‍കോട് - 6.69 എന്നിങ്ങനെയാണ് ആദ്യ മണികൂറിലെ പോളിങ് ശതമാനം