തിരുവനന്തപുരത്ത് വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പോളിംഗ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. അതേസമയം വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്പതുവരെ അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.