Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

സാമുഹിക അകലം പാലിക്കുന്നതിന്‍റെ മാതൃകയായി പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ മിസോറാമിലേതല്ല; സത്യാവസ്ഥ ഇങ്ങനെ

24 April 2020 09:58 PM

ലോകത്തില്‍ വ്യാപകമായി മരണം വിതയ്ക്കുന്ന കോവിഡ്‌-19 രോഗതിനായി ഇത് വരെ മരുന്നോ വാക്സ്സിനോ കണ്ടെത്തിയിട്ടില്ല. ഈ  സാഹചര്യത്തില്‍ ഈ വൈറസിനെ തടയാനായി ഒരൊറ്റ മാര്‍ഗമേ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളൂ, സോഷ്യല്‍ ഡിസ്റ്റ്ന്‍സിംഗ് അലെങ്കില്‍ സാമുഹിക അകലം എന്നതാണ്. ഒരു വ്യക്തിയോട് കുറഞ്ഞത് 1 മുതല്‍ 2 മീറ്റര്‍ വരെ അകലം പാലിച്ചാല്‍ നമുക്ക് വൈറസിനെ ഒഴിവാക്കാം എന്നാണ്‌ സാമുഹിക അകലത്തിന്‍റെ സിദ്ധാന്തം. സാമുഹിക അകലം കൂട്ടാനായി ഇന്ത്യ അടക്കം ലോകത്തില്‍ പല രാജ്യങ്ങള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും അത്യാവശ്യ സാധനങ്ങള്‍ക്ക് ഈ ലോക്ക്ഡൌണ്‍ സംവിധാനത്തില്‍ ഒഴിവ് നല്‍കിട്ടുണ്ട് എന്നാലും സാമുഹിക അകലം പാലിച്ചിട്ടേ വ്യവഹാരം ചെയ്യാവു എന്ന് കര്‍ശന നിര്‍ദേശങ്ങളും ഒപ്പമുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ ഒരു മാര്‍ക്കറ്റില്‍ എത്ര ഭദ്രമായി സാമുഹിക അകലം ജനങ്ങള്‍ പാലിക്കുന്നത് എന്ന് കാണിക്കുന്ന ചില ചിത്രങ്ങള്‍ വൈറല്‍ ആവുന്നുണ്ട്. സാമുഹിക അകലത്തിന്‍റെ മാതൃക എന്ന തരത്തിലാണ് സാമുഹ്യ മാധ്യമങ്ങളില്‍ ഈ മാര്‍ക്കറ്റിനെ ജനങ്ങള്‍ പ്രശംസിക്കുന്നത്. പക്ഷെ ഇതില്‍ ഒരു ചെറിയ തെറ്റുണ്ട്. അതായത് ഈ ചിത്രങ്ങള്‍ ഇന്ത്യയുടെ വടക്കന്‍ കിഴക്ക് സംസ്ഥാനമായ മിസോറാമിലെ തലസ്ഥാന നഗരം ഐസ്വാലിലെ ഒരു മാര്‍ക്കറ്റ്‌ ആണ് എന്ന് തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം മിസോറമിലെതല്ല ഇന്ത്യയുടെ മറ്റേ ഏതോ സംസ്ഥാനത്തിലെതുമല്ല എന്ന് കണ്ടെത്തി. പകരം ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഒന്നായ മ്യാന്മാറിലെ ഒരു മാര്‍ക്കറ്റിലെതാണ്. 

മുകളില്‍ നല്‍കിയ പോസ്റ്റുകളുടെ അടികുറിപ്പ് ഇപ്രകാരമാണ്: “നമുക്ക് മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ നല്ല കാര്യങ്ങൾ എപ്പോഴുമുണ്ടാകും.ഈ പ്രതിസന്ധി ഘട്ടത്തിൽ മാതൃകാപരമായ പ്രതികരണങ്ങളിലൂടെ രാജ്യത്തിന്‍റെ ഹൃദയം കവരുന്നത് കുഞ്ഞൻ സംസ്ഥാനങ്ങളാണ്. മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാളിലെ ഒരു പച്ചക്കറിച്ചന്തയിൽ സാമൂഹ്യ അകലം എങ്ങനെ പാലിച്ചിരിക്കുന്നു എന്ന് കാണുക. ഇതുവരെ ഒരു കൊറോണ കേസ് ആണ് ഈ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രാഫിക് സിഗ്നലുകളിൽ ഹോൺ ഒച്ച കേൾക്കാൻ കഴിയാത്ത നഗരമാണ് ഐസ്വാൾ.” 

വസ്തുത ഇതാണ് :

ചിത്രത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങള്‍ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ മ്യാന്മാറിലെ ഒരു മാര്‍ക്കറ്റിലേതാണ് എന്ന് വ്യക്തമായി. താഴെ നല്‍കിയ philnews.ph എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം പ്രകാരം ഈ ചിത്രങ്ങള്‍ മ്യാന്മാറിലെ കേലോ (Kalaw) എന്ന നഗരത്തിലെതാണ്.

വൈറല്‍ പോസ്റ്റില്‍ നല്‍കിയ രണ്ട് ചിത്രങ്ങള്‍ ഈ ലേഖനതിലുമുണ്ട്. പക്ഷെ മുകളിലുള്ള ചിത്രം ഈ ലേഖനത്തിലില്ല. കൂടാതെ ഈ സ്ഥലം ലേഖനത്തില്‍ പറയുന്ന പോലെ മ്യാന്മാറിലെ കാലോ നഗരത്തിലെ മാര്‍ക്കറ്റ്‌ തന്നെയാണോ എന്ന് അറിയാന്‍ ഞങ്ങള്‍ കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.

ഈ ട്വീട്ടില്‍ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനോടൊപ്പം മറ്റേ ചില ചിത്രങ്ങളുമുണ്ട്. ഈ ചിത്രങ്ങളില്‍ ബര്‍മീസ് ഭാഷയില്‍ എഴുതിയ ബോര്‍ഡുകള്‍ വ്യക്തമായി കാണാം. ഇതില്‍ ഒരു ചിത്രത്തില്‍ ഒരു ഹോട്ടല്‍ നമുക്ക് കാണാം. സെന്‍ട്രല്‍ മോട്ടേല്‍ ആണ് ഈ ഹോട്ടലിന്‍റെ പേര്. ഞങ്ങള്‍ ഈ ഹോട്ടലിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ഹോട്ടല്‍ മ്യാന്മാറിലെ കാലോ നഗരത്തിലാണുള്ളത് എന്ന് മനസിലായി.

ചിത്രങ്ങളില്‍ കാണുന്ന സാമുഹിക അകലത്തിന്‍റെ മാതൃകയായ മാര്‍ക്കറ്റ്‌ ഇന്ത്യയുടെ വടക്കന്‍ കിഴക്ക് സംസ്ഥാനമായ മിസോറാമിന്‍റെ തലസ്ഥാന നഗരി ഐസ്വാലിലെതല്ല പകരം അയല്‍രാജ്യമായ മ്യാന്മാറിലെ കാലോ നഗരത്തിലെ ഒരു മാര്‍ക്കറ്റിന്‍റെതാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration