Sunday, May 12, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്

18 May 2021 03:28 PM

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മേയ് 20ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്നതിനാല്‍ ചടങ്ങില്‍ പരവാധി ആളുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു മാധ്യമസ്ഥാപനത്തില്‍ നിന്ന് ഒരു അക്രഡിറ്റഡ് റിപ്പോര്‍ട്ടര്‍ക്കാണ് പാസ് ലഭിക്കുക. അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് മറ്റൊരു റിപ്പോര്‍ട്ടറുടെ പേര് നിര്‍ദ്ദേശിക്കാവുന്നതാണ്. പി. ആര്‍. ഡി മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് പാസ് ലഭിക്കുക. ഫോട്ടോഗ്രാഫര്‍മാര്‍ക്കും ചാനല്‍ വീഡിയോഗ്രാഫര്‍മാര്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. മള്‍ട്ടി ക്യാം ഉപയോഗിച്ച്‌ ചടങ്ങ് ചിത്രീകരിച്ച്‌ വീഡിയോ ഔട്ട് ചാനലുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പി. ആര്‍. ഡി നല്‍കും. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി. ആര്‍. ചേംബറില്‍ നിന്നാവും വീഡിയോ ഔട്ട് ലഭിക്കുക. മാധ്യമങ്ങള്‍ക്കാവശ്യമായ ചടങ്ങിന്റെ ഫോട്ടോകളും പി. ആര്‍. ഡി ലഭ്യമാക്കാം.

സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തുന്നതിന്റേയും ചുമതലയേല്‍ക്കുന്നതിന്റേയും ആദ്യ കാബിനറ്റ് യോഗത്തിന്റേയും വിഷ്വലുകളും ഫോട്ടോകളും പി. ആര്‍. ഡി ലഭ്യമാക്കും. ഇതോടൊപ്പം രാജ്ഭവനിലെ വിഷ്വല്‍സ് ലഭ്യമാക്കാനും പി. ആര്‍. ഡി നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റു വീഡിയോകള്‍ക്ക് സെക്രട്ടേറിയറ്റിലും രാജ്ഭവനിലും പ്രവേശനം അനുവദിക്കുന്നതിന് പരിമിതികളുള്ള സാഹരച്യത്തിലാണിത്.

ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന റിപ്പോര്‍ട്ടര്‍മാര്‍ ജി. ഒ (ആര്‍.ടി) നം. 427/2021 ഡി. എം. ഡി പ്രകാരം 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍. ടി. പി. സി. ആര്‍, ട്രൂനാറ്റ്, ആര്‍. ടി. ലാമ്ബ് പരിശോധനകളിലൊന്നിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം. ചടങ്ങില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരു വിവരം ഇന്ന് വൈകുന്നേരം നാലു മണിക്ക് മുമ്ബ് പി. ആര്‍. ഡിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അറിയിക്കണം .

 

ആരോഗ്യവകുപ്പുമായി സഹകരിച്ച്‌ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഇന്നും നാളെയുമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ഐ. എം. ജിയില്‍ സൗകര്യമൊരുക്കും. ടെസ്റ്റിന് പങ്കെടുക്കാന്‍ കഴിയുന്ന തീയതിയും റിപ്പോര്‍ട്ടറുടെ പേരിനൊപ്പം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതനുസരിച്ച്‌ പി. ആര്‍. ഡിയില്‍ നിന്ന് ലിസ്റ്റ് ലഭ്യമാക്കുന്ന മുറയ്ക്കാവും കൊവിഡ് പരിശോധന നടത്തുക.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration