ജിയോയിൽ നിന്ന് മറ്റു നെറ്റ്വര്ക്കുകളിലേക്കുള്ള കോളിന് ഇനി മിനിറ്റിന് ആറു പൈസ; പകരം അധികം ഡാറ്റ
മുംബൈ: ജിയോ നെറ്റ്വര്ക്കില് നിന്ന് മറ്റ് നെറ്റ്വര്ക്കുകളിലേക്ക് ചെയ്യുന്ന കോളുകള്‍ക്ക് ഇനി മിനിറ്റിന് 6 പൈസ ഈടാക്കും. പകരം അത്രയും തുകയ്ക്കുള്ള ഡാറ്റ ഉപഭോക്താവിന് നല്‍കുമെന്ന് ജിയോ അറിയിച്ചു. വോയിസ് കോള്‍ സൗജന്യമാക്കിയ ജിയോയ്ക്ക്, മറ്റ് നെറ്റ്വര്ക്കുകളിലെ ഓരോ കോളിനും മിനിറ്റിന് 6 പൈസ വീതം ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നല്‍കേണ്ടി വരുന്നു. ഇതേ തുടര്‍ന്നാണ് 6 പൈസ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
ഇന്നു മുതൽ ജിയോ ഉപഭോക്താക്കൾ ചെയ്യുന്ന എല്ലാ റീചാർജുകൾക്കും, മറ്റ് മൊബൈൽ ഓപ്പറേറ്റർമാർക്കുള്ള കോളുകൾക്ക് നിലവിലുള്ള ഐയുസി നിരക്കിൽ മിനിറ്റിന് 6 പൈസ നിരക്കിൽ ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകൾ വഴി ചാർജ് ചെയ്യപ്പെടും. 2017 ൽ ടെലികോം റെഗുലേറ്റർ ട്രായ് 14 പൈസയിൽ നിന്ന് മിനിറ്റിന് 6 പൈസയായി ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയിൽ അവസാനിപ്പിക്കുമെന്നാണ് ട്രായ് വ്യക്തമാക്കിയിരുന്നു'- പ്രസ്താവനയിൽ പറയുന്നു.
ജിയോ നമ്പറിൽ നിന്ന് ജിയോ നമ്പറിലേക്കുള്ള കോൾ, ഇൻകമിംഗ് കോൾ, ജിയോ നമ്പറിൽ നിന്ന് ലാൻഡ് ലൈനിലേക്കുള്ള കോൾ, വാട്സാപ് കോൾ എന്നിവ നിലവിലെ പോലെ സൗജന്യമായി തുടരുമെന്നും കമ്പനി അറിയിച്ചു.