“മമ്മൂട്ടിയും കാതലും പ്രേക്ഷകരെ അമ്പരപ്പിക്കും; ഗോവന്‍ ഫെസ്റ്റിവൽ ജൂറി അംഗം കെ പി വ്യാസന്
കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്ക് വൊഡാഫോണ്‍ ഐഡിയയുടേതാണെന്ന് ഊക്ല. തുടര്‍ച്ചയായ മൂന്നാം തീവണയാണ് സ്പീഡ് ടെസ്റ്റ് സേവനദാതാക്കളായ ഊക്ല വി.ഐയുടെ ജിഗാനെറ്റിനെ സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ടെലികോം ശൃംഖലയായി തെരഞ്ഞെടുക്കുന്നത്. 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുളള മൂന്ന് ത്രൈമാസപാദങ്ങളായി അഖിലേന്ത്യാടിസ്ഥാനത്തിലും ഏറ്റവും വേഗതയേറിയ 4ജി സേവനം നല്‍കിയത് വി.ഐ ആണെന്ന് ഊക്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത്തിെന്റ കാര്യത്തില്‍ വിയുടെ ജിഗാനെറ്റ് ബഹുദൂരം മുന്നിലാണ്. വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ ഇന്ത്യയിലെ ടെലികോം ശൃംഖലകള്‍ വന്‍ ഡാറ്റാ ഉപയോഗത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജിഗാനെറ്റാണ് ഏറ്റവും സ്ഥിരതയുള്ളതും വേഗതയേറിയതുമായ 4ജി നെറ്റ്വര്ക്കെന്ന ഊക്ലയുടെ കണ്ടെത്തല്‍ വൊഡാഫോണ്‍ െഎഡിയക്ക് ഏറെ ഗുണം ചെയ്തേക്കും. മൊബൈല്‍ ടെസ്റ്റിങ് ആപ്ലിക്കേഷനുകളുടേയും ഡാറ്റാ വിശകലനങ്ങളുടേയും രംഗത്തെ ആഗോള മുന്‍നിരക്കാരാണ് ഊക്ല.