Sunday, May 12, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ ഇന്ന് തിരിതെളിയും

17 February 2021 09:54 AM

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരിതെളിയും മന്ത്രി എ കെ ബാലന്‍ മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറിന് ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചിയിലെ പ്രധാന വേദിയായ സരിത തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും.

ഐഎഫ്‌എഫ്‌കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാളചലച്ചിത്രരംഗത്തെ 24 പ്രമുഖ വ്യക്തികള്‍ ചേര്‍ന്നാണ് തിരി തെളിക്കുന്നത്. മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദര്‍ശിപ്പിക്കും. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്ബുറങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രം ചിത്രം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തെര്‍മല്‍ സ്‌കാനിങ് ഉള്‍പ്പെടെ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ഉദ്ഘാടന ചടങ്ങ്. മേളയിലെ ആദ്യദിനമായ ഇന്ന് ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 21 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് .

സരിത: രാവിലെ 9.15 ന് സ്‌ട്രൈഡിങ് ഇന്‍ടു ദ വിന്‍ഡ് (ലോക സിനിമ), 12.15 ന് ലൈല ഇന്‍ ഹൈഫ (ലോക സിനിമ), 2.45 ന് ദ വേസ്റ്റലാന്‍ഡ് (ലോക സിനിമ), 6.30 ന് ക്വോ വാഡിസ്, ഐഡ? ( ഉദ്ഘാടനചിത്രം)

സവിത: രാവിലെ 9.30 ന് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (മലയാള സിനിമ ഇന്ന്), 12.30 ന് തിങ്കളാഴ്ച നിശ്ചയം (മലയാള സിനിമ ഇന്ന്), 3.15 ന് വെയര്‍ ഈസ് പിങ്കി? (ഇന്ത്യന്‍ സിനിമ ഇന്ന്)

സംഗീത : രാവിലെ 9.45 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോകസിനിമ), 12 ന് യെല്ലോ ക്യാറ്റ് (ലോകസിനിമ), 2.30 ന് മാളു (ലോകസിനിമ), 5.30 ന് 9,75 സാന്‍ഡിമെട്രേക്കരെ (ലോകസിനിമ)

കവിത: രാവിലെ 9.30 ന് സമ്മര്‍ ഓഫ് 85 (ലോകസിനിമ),12 ന് ദ നെയിംസ് ഓഫ് ദ ഫ്‌ളവേഴ്‌സ് ( മത്സരവിഭാഗം), 2.30 ന് ഇന്‍ ബിറ്റ്വീന്‍ ഡൈയിങ് (മത്സരവിഭാഗം), 5ന് ഒയാസിസ് (ലീ ചാങ് ഡോങ്)

ശ്രീധര്‍: രാവിലെ 9.30 ന് ഫിലിം സോഷ്യലിസ്‌മെ (ഗൊദാര്‍ദ്), 12 ന് ദി ഇമേജ് ബുക്ക് (ഗൊദാര്‍ദ്), 2 ന് ഡിയര്‍ കോമ്‌റേഡ്‌സ് (ലോകസിനിമ)

പദ്മ സ്‌ക്രീന്‍ 1: രാവിലെ 10 ന് നൈറ്റ് ഓഫ് ദ കിംഗ്‌സ് (ലോകസിനിമ), 12.30 ന് ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്‌സ് എ റിസറക്ഷന്‍ (മത്സരവിഭാഗം), 3.30 ന് ദേര്‍ ഈസ് നോ ഈവിള്‍ (മത്സരവിഭാഗം)

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration