കോവിഡ്- 19: കേരള ഹൈക്കോടതി അടച്ചു
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും ഇനി കോടതി പരിഗണിക്കുക.
ഇതിനായി ആഴ്ചയില്‍ രണ്ടും ദിവസം മാത്രം കോടതി ചേരും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമായിരിക്കും ഇതിനായി കോടതി ചേരുക.