നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഹൈക്കോടതി തടഞ്ഞു
കൊച്ചി> നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരേയാണ്സ്റ്റേ .വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റീസ് വി ജി അരുണിന്റെ ഉത്തരവ്.
സാക്ഷി വിസ്താരം നാളെ വിചാരണക്കോടതിയില്‍ പുനരാരംഭിക്കാനിനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി നാളെ മുതല്‍ സാക്ഷി വിസ്താരംപുനരാരംഭിക്കാന് തീരുമാനിച്ചത്.
വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലന്നും കോടതി മാറ്റണമെന്ന നടിയുടേയും സര്‍ക്കാരിന്റേയും ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.