തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു. തിയേറ്റര്‍ ഉടമകള്‍ക്കായി പ്രത്യേക ധനസഹായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നികുതിയും അടുത്ത വര്‍ഷം മാര്‍ച്ച് 21 വരെയുള്ള വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും ഫിലിം ചേമ്പർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകുതി സീറ്റുകളില്‍ ആളുകള്‍ക്ക് പ്രവേശനം നല്കി ഈ മാസം 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.