എന്‍.പി.ആറും എന്‍.ആര്.സിയും നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം കേന്ദ്ര സെന്‍സസ് ഡയറക്ടറെ ഔദ്യോഗികമായി അറിയിക്കാനും മന്ത്രിസഭാ യോഗ തീരുമാനിച്ചു.
മാതാപിതാക്കളുടെ വിവരങ്ങളടങ്ങിയ ചോദ്യാവലി ഒഴിവാക്കി കൊണ്ട് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ജനുവരി 30ന് നിയമസഭാ സമ്മേളനം ചേരും. വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ പറഞ്ഞിട്ടുള്ള തരത്തിലുള്ള വാര്‍ഡ് വിഭജനം ചൂണ്ടിക്കാട്ടിയുള്ള കരട് ബില്ലാണ് തയാറാക്കിയിട്ടുള്ളത്.