ടോക്യോ ഒളിമ്ബിക്സില്‍ മേരികോമും മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും
ടോക്യോ ഒളിമ്ബിക്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബോക്സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും. ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗുസ്തി താരം ബജ്റംഗ് പുനിയ ആകും പതാകയേന്തുക. തിങ്കളാഴ്ച ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് ടോക്കിയോയില്‍ ഒളിമ്ബിക്സ് നടക്കുന്നത്. 126 അത്ലറ്റുകളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ് ഒളിമ്ബിക്സിനായി ഇന്ത്യയില്‍ നിന്ന് ടോക്കിയോയിലേക്ക് വിമാനം കയറുക.