Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി മെയ് മാസം കമ്മീഷന്‍ ചെയ്യും

19 January 2021 10:31 PM

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ നിര്‍മാണം നടന്നുവരുന്ന മിനി ജലവൈദ്യുത പദ്ധതി ഈ വര്‍ഷം മെയ് മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിയമസഭയില്‍ വ്യക്തമാക്കി. ഭൂതത്താന്‍കെട്ടില്‍ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവില്‍ ഇലക്‌ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയും പ്രസ്തുത പ്രൊജക്റ്റ് വേഗത്തില്‍ പൂര്‍ത്തീകരിച്ച്‌ സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആന്‍്റണി ജോണ്‍ എംഎല്‍എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്ബോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ബള്‍ബ് ടൈപ്പ് ടര്‍ബൈന്‍ പദ്ധതിയാണ് ഭൂതത്താന്‍കെട്ടില്‍ നടപ്പിലാക്കുന്നതെന്നും സമയബന്ധിതമായി പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഭൂതത്താന്‍കെട്ട് മിനി വൈദ്യുത പദ്ധതിയുടെ 92.90% പ്രവര്‍ത്തികളും പൂര്‍ത്തിയായതായും, സിവില്‍ വര്‍ക്കുകളുടെ ഭാഗമായിട്ടുള്ള പവര്‍ ഹൗസ് നിര്‍മ്മാണം 98% പണികളും, ഇലക്‌ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തികളുടെ 86.17% പ്രവര്‍ത്തികളും, പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. 231.21 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത് എന്നും ഈ പദ്ധതിയുടെ ഉല്‍പ്പാദനശേഷി 83.5 മില്യണ്‍ യൂണിറ്റ് ആണെന്നും മന്ത്രി പറഞ്ഞു. പവര്‍ഹൗസ് ഒഴികെയുള്ള എല്ലാ സിവില്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ചതായും പവര്‍ഹൗസിന്‍്റെ അവസാനഘട്ട സിവില്‍ വര്‍ക്കുകളും, ജനറേറ്റര്‍ അസംബ്ലിങ് പണികളും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം മെയ് മാസത്തില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration