ആരോഗ്യ പ്രശ്നം; എ.കെ. ആന്റണി വോട്ട് ചെയ്യില്ല
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ് ബാധിതനായിരുന്ന എ കെ ആന്റണി രോഗമുക്തിക്ക് ശേഷം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്. ഒരു മാസത്തെ കര്‍ശന വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യമായാണ് ആന്റണി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത്.
വോട്ട് ചെയ്യാന്‍ കഴിയാതെ പോയതില്‍ അദ്ദേഹം തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കളോടും സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയോടും ഖേദം പ്രകടിപ്പിച്ചത് പലരേയും ഞെട്ടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും തന്റെ അനുഗ്രഹവും ആശംസയും ഉണ്ടെന്ന് ആന്റണി ഫോണിലൂടെ മറുപടി പറഞ്ഞു. എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയും കൊവിഡ് നെഗറ്റീവായ ശേഷം വിശ്രമത്തിലാണ്.