ഭീകരാക്രമണ ഭീഷണി; ഡല്‍ഹിയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍, കര്‍ശന പരിശോധന
ന്യൂഡൽഹി : ചാവേര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് രണ്ടു പേര് ഡല്‍ഹിയില്‍ പോലീസ് കസ്റ്റഡിയില്‍. മൂന്ന് ജയ്ഷെ ഭീകരര്‍ ഡഹിയിലെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തുകയാണ്. സംശയാസ്പദമായി കണ്ട രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.
രഹസ്യാന്വേഷണ വിഭാഗം തന്ത്രപ്രധാന ഇടങ്ങളില്‍ കാറ്റഗറി-എ വിഭാഗത്തില്‍പ്പെട്ട ജാഗ്രതാ നിര്‍ദേശം നല്കി.ജമ്മു കശ്മീര്‍, പഞ്ചാബ്, അമൃത്സര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണുള്ളത്.