സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റ് തട്ടിപ്പ്; കിറ്റിന് 750 രൂപ പോലും മൂല്യമില്ലെന്ന് കെ. സുരേന്ദ്രൻ
കൊറോണ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽക്കുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിന് 750 രൂപയുടെ മൂല്യം പോലുമില്ല. രാവിലെ കിറ്റ് വാങ്ങാനെത്തിയ പലരും കിട്ടാതെ മടങ്ങി പോയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുന്ന സമയത്തു തന്നെ സംസ്ഥാനത്ത് ചിലർ നീച രാഷ്ട്രീയം പ്രചരിപ്പിക്കകയാണെന്നെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അന്ധമായ കേന്ദ്ര സർക്കാർ വിരോധം പ്രചരിപ്പിക്കുന്നു. പ്രളയസമയത്ത് കേരളത്തിന് കിട്ടിയ 2000 കോടി ഇതുവരെയും ഉപയോഗിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ചെലവ് കൂട്ടുന്നത് കേന്ദ്ര സർക്കാരിന്റെ കുറ്റമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള പണം ചെലവഴിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വെട്ടികുറയ്ക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.