കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ; സച്ചിന് ടെണ്ടുല്‍ക്കര്‍ ആശുപത്രിവിട്ടു
മുംബൈ : കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു. പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.
ആശുപത്രിയില്‍ പരിചരിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സച്ചിന് ടെണ്ടുല്‍ക്കര്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. നന്മയ്ക്കായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി. പരിചരിച്ച ആരോഗ്യപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു.- സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് 27 നാണ് സച്ചിന് കൊറോണ സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ആറ് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.