പാലക്കാട് സ്ഥാനാര്‍ഥിയാകും; രണ്ടുവര്‍ഷത്തിനകം മികച്ച നഗരമാക്കും: ശ്രീധരന്
പാലക്കാട്: ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കുമെന്ന് ഇ. ശ്രീധരന്. പഠിച്ചതും താമസിച്ചതും പാലക്കാട്ടെന്ന് ഇ.ശ്രീധരന് പറഞ്ഞു. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ.ശ്രീധരന് പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്നും പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നു അദ്ദേഹം പറഞ്ഞു. പ്രായ കൂടുതല്‍ അനുഭവസമ്ബത്താവും. പാലക്കാട് ജയിക്കുമെന്നും ഇ.ശ്രീധരന് കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കുമെന്നാണ് സൂചന.
കഴിഞ്ഞ അഞ്ച് വര്‍ഷം അഴിമതിയായിരുന്നു കേരളത്തില്‍ നടന്നതെന്നും പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഇ.ശ്രീധരന് പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.