കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇ. ശ്രീധരന്; ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍
കൊച്ചി: കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് മെട്രോമാന് ഇ. ശ്രീധരന്. ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ താന്‍ തയാറാണ്. പൊന്നാനിക്ക് സമീപം വേണമെന്നാണ് ആഗ്രഹമെന്നും ഇ. ശ്രീധരന് പറഞ്ഞു.
പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഇ. ശ്രീധരന് പറഞ്ഞു. ഡി.എം.ആര്.സി നിര്‍മാണം ഏറ്റെടുത്തത് ലാഭമുണ്ടാക്കാനല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാക്കിയ പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന ഇന്ന് അവസാനിച്ചു. പരിശോധന റിപ്പോര്‍ട്ട് ഡി.എം.ആര്.സി സര്‍ക്കാറിന് കൈമാറും.