നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. തീരുമാനം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭാ മാധ്യമങ്ങളോട് പറഞ്ഞു.
ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്ബേ അറിയിച്ചിരുന്നു.
എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ശോഭ വ്യക്തമാക്കി.