സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ മുഖ്യ ആസൂത്രകരില്‍ ഒരാളെന്നു കസ്റ്റംസ് കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ സ്വര്‍ണക്കടത്തു കേസില്‍ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്.
സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണു ശിവശങ്കറെന്നും മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കര്‍ ദുരുപയോഗം ചെയ്തെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വാദിച്ചു.
കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നെന്നും ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.