Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
Education

കരസേനയില്‍ ശിപായ് ഫാര്‍മ; ഓണ്‍ലൈനായി അപേക്ഷിക്കാം

22 February 2021 09:23 PM

ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിലെ ശിപായ് ഡിഫാര്‍മ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.joinindianarmy.nic.in വഴി മാര്‍ച്ച് 13നു മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമുള്ള റിക്രൂട്ട്‌മെന്റ് റാലി മാര്‍ച്ച് 31നു മുമ്പ് കര്‍ണാടകയിലെ ഉഡുപ്പിയിലാണ് നടക്കുക. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലുമുള്ളവര്‍ക്കുള്ള റാലിയാണ് ഉഡുപ്പിയില്‍ നടക്കുക. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ ഇമെയിലിലേക്ക് റാലി നടക്കുന്നതിന് ഏഴു ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് അയക്കും. അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞ സമയത്തും സ്ഥലത്തുമാണ് ഉദ്യോഗാര്‍ഥികള്‍ എത്തേണ്ടത്.

യോഗ്യത- പൊക്കം 165 സെ.മീ. നെഞ്ചളവ് 77/82 സെ.മീ. പ്ലസ്ടു പാസ്, 55 ശതമാനം മാര്‍ക്കോടെ ഡിഫാര്‍മ പാസായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയിരിക്കണം. 50 ശതമാനം മാര്‍ക്കോടെ ബിഫാര്‍മ പാസായി ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. 1995 ഒക്ടോബര്‍ ഒന്നിനും 2001 സപ്തംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). കായികക്ഷമതാ പരിശോധനയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ www.joinindianarmy.nic.inയിലും 0802951276 എന്ന നമ്പറിലും ലഭിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration