യു.എ.ഇ.യിലെ സ്കൂളുകള്‍ ജനുവരിയില്‍ തുറക്കും
യു.എ.ഇ.യിലെ സ്കൂളുകള്‍ ജനുവരിയില്‍ തുറക്കും.ആദ്യ രണ്ടാഴ്ചത്തെ ഇ-ലേണിങ്ങിന് ശേഷമായിരിക്കും സ്കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനം തുടങ്ങുക.കോവിഡ് പ്രത്യേക സാഹചര്യം വിലയിരുത്തി ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. 50 ശതമാനം ജീവനക്കാര്‍ക്കുമാത്രമേ സ്കൂളുകളിലേക്ക് പ്രവേശനമുള്ളൂ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം രാജ്യത്ത് 1,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,475 പേര് രോഗമുക്തരാവുകയും ചെയ്തു. രണ്ട് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 153,157 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,04,369 ആയി.