വില കുറക്കാന്‍ പറഞ്ഞു. 'പ്രതിഭ' എക്സൈസ് തീരുവ കൂട്ടി; മോദിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആഗോള വിപണയില്‍ എണ്ണ വില കുത്തനെ കുറഞ്ഞതിന്റെ നേട്ടം പൊതുജനത്തിന് നല്‍കണമെന്ന തന്റെ ഉപദേശം അവഗണിച്ചുവെന്നും രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
'ആഗോള എണ്ണ വില തകര്‍ച്ചയുടെ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറാന്‍ മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പെട്രോളിനും ഡീസലിനും വില കുറച്ചുക്കൊണ്ട് നേട്ടം ജനത്തിന് നല്‍കാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഉപദേശം ശ്രദ്ധിക്കുന്നതിന് പകരം നമ്മുടെ പ്രതിഭ ഇന്ധനത്തിന്റെ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു'. രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ധന വില സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് ഒഴിഞ്ഞുമാറുന്നതിന്റെ വീഡിയോയും രാഹുല്‍ ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.