Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടില്ല; വിദ്യാഭ്യാസ വകുപ്പ്

10 March 2021 08:54 AM

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് ശരിയല്ല.

പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാര്‍ച്ച്‌ 17 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. 2021 മാര്‍ച്ച്‌ 17 മുതല്‍ 30വരെയാണ് പരീക്ഷകള്‍. ഇത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മാര്‍ച്ച്‌ 17ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്) നടക്കും.



മാര്‍ച്ച്‌ 18ന് ഉച്ചയ്ക്ക് 1.40 മുതല്‍ വൈകിട്ട് 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ് പരീക്ഷ നടക്കും.

മാര്‍ച്ച്‌ 19ന് മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് പരീക്ഷ ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെയാണ്.

മാര്‍ച്ച്‌ 22ന് ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ് പരീക്ഷ.

മാര്‍ച്ച്‌ 23 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് 2 മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച്‌ 25 ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം

മാര്‍ച്ച്‌ 26 ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ ജീവശാസത്രം

മാര്‍ച്ച്‌ 29 ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം.

മാര്‍ച്ച്‌ 30 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ രസതന്ത്രം പരീക്ഷ.

മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്ന് മുതല്‍ മാര്‍ച്ച്‌ അഞ്ച് വരെയാണ് നടക്കുക.

മാര്‍ച്ച്‌ ഒന്നിന് രാവിലെ 9.40 മുതല്‍ 11.30 വരെ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്).

മാര്‍ച്ച്‌ 2 രാവിലെ 9.30 മുതല്‍ 12.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്

മാര്‍ച്ച്‌ 2 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്

മാര്‍ച്ച്‌ 3 രാവിലെ 9.40 ന് മുതല്‍ 12.30 വരെ സോഷ്യല്‍ സയന്‍സ്

മാര്‍ച്ച്‌ 3 ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ രണ്ടാ ഭാഷ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച്‌ 4 രാവിലെ 9.40 മുതല്‍ 11.30 വരെ ഊര്‍ജതന്ത്രം

മാര്‍ച്ച്‌ 4 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ജീവശാസ്ത്രം

മാര്‍ച്ച്‌ 5 രാവിലെ 9.40 മുതല്‍ 11.30 വരെ ഗണിതശാസ്ത്രം

മാര്‍ച്ച്‌ 5 ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ രസതന്ത്രം

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration