ജയിലില്‍ ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയില്‍ അന്വേഷണം തമാശയാണെന്ന് രമേശ് ചെന്നിത്തല
ജയിലില്‍ ഭീഷണിയുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ പരാതിയില്‍ ജയില്‍ വകുപ്പ് നടത്തിയ അന്വേഷണം തമാശയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടെ പരാതി അന്വേഷിപ്പിച്ചത് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരെ കൊണ്ടുതന്നെയാണ്.കേസില്‍ നാല് മന്ത്രിമാര്‍ക്കെതിരെ മൊഴിയുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
തന്റെ ചോദ്യങ്ങള്‍ക്ക് സ്പീക്കര്‍ക്ക് മറുപടിയില്ല. ശ്രീരാമകൃഷ്ണനും ഇബ്രാഹിം കുഞ്ഞും മൊബ്ലൈസേഷന് അഡ്വാന്‍സ് നല്കി. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശ്രീരാമകൃഷ്ണനെതിരെയും കേസെടുക്കണം. സ്പീക്കര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.