വി ഡി സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം | പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച വിഡി സതീശന് അഭിനന്ദനമറിയിച്ച് രമേശ് ചെന്നിത്തല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തിരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി ഡി സതീശനെ നേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു . വിഡി സതീശനെ ഫോണില്‍ വിളിച്ച് രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു