പ്രവാസികളോട് അവഗണന: രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു
തിരുവനന്തപുരം: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രവാസി മടക്കം തടയാനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.