രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞു
മീററ്റ്: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി മീററ്റിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും പൊലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കുന്നതിനു മുന്‍പാണ് ഇരുവരും സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി.
പ്രതിഷേധത്തിനിടെ മീററ്റില്‍ മാത്രം അഞ്ച് പേരാണ് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജ്നോറില് മരിച്ചവരുടെ കുടുംബത്തെ നേരത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അതിനിടെ സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് മീററ്റില്‍ ആരംഭിച്ചു. മേഖലയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചതില്‍ കനത്ത സുരക്ഷാവലയത്തിലാണ് മാര്‍ച്ച്.