രാജ്യത്തെ ഭിന്നിപ്പിക്കുകയും സേനയുടെ ആത്മ വീര്യം കെടുത്തുകയുമാണ് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ജെ പി നദ്ദ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ രംഗത്ത്. രാഹുല്‍ ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സേനയുടെ ആത്മ വീര്യം കെടുത്തുകയാണെന്നും ജെ പി നദ്ദ വിമര്‍ശിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസാണ് ധാരണ പത്രം ഒപ്പുവച്ചതെന്നും ഡോക്ലോം വിഷയ സമയത്ത് രാഹുല്‍ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിലേക്ക് പോയെന്നും നദ്ദ ആരോപിച്ചു.
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഒട്ടേറെ തവണ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ചൈനയുടെ സ്ഥലത്ത് എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.