കര്‍ഷക ബില്ലിനെതിരേ പ്രതിഷേധം; ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധക്കാര്‍ ട്രാക്ടര്‍ കത്തിച്ചു. രാജ്യവ്യാപകമായി കര്‍ഷക ബില്ലിനെതിരേ പ്രക്ഷോഭം ശക്തമാകുകയാണ്.
ഹരിയാനയിലും പഞ്ചാബിലും സമരക്കാര്‍ തെരുവില്‍ ഇറങ്ങുകയും ചെയ്തു. കൂടാതെ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാകുകയാണ്.