പ്രമുഖ ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശ് അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരളിന് രോഗം ബാധിച്ച് ദില്ലി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആയിരുന്നു മരണം.
ആര്യ സമാജം നേതാവായിരുന്ന അഗ്നിവേശിന് സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകള്‍ തുറന്നു പറഞ്ഞതിന് വ്യാപക അക്രമം നേരിട്ടിരുന്നു. ഹരിയാനയില്‍ നിന്നുള്ള മുന്‍ എം.എല്‍.എ ആയിരുന്നു. ആര്യ സമാജം തത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 1970ല്‍ 'ആര്യ സഭ' പാര്‍ട്ടി രൂപീകരിച്ചിരുന്നു. അഭിഭാഷകന് കൂടിയായിരുന്ന അദ്ദേഹം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ ഇടപെട്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.