വൈദ്യുതി നിലച്ചു, ട്രെയിനുകള്‍ പാതിവഴിയില്‍ നിന്നു; മുംബൈ നിശ്ചലം
മുംബൈ ; വിതരണ ശ്യംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ വൈദ്യുതി മുടങ്ങി. പ്രശ്നത്തെത്തുടര്‍ന്ന് നഗരത്തിലെ ടെലികോം, റെയില്‍ മേഖലകളെല്ലാം സ്തംഭിച്ചു. ടാറ്റ പവറിലെ ഗ്രിഡ് തകരാറാണ് വൈദ്യുതി മുടങ്ങിയതിന് കാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഇതോടെ രാവിലെ 10:05 മുതല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
'ടാറ്റയുടെ ഇന്‍കമിംഗ് ഇലക്ട്രിക് വിതരണത്തിലെ തകരാറുമൂലം വൈദ്യുത വിതരണം തടസ്സപ്പെട്ടു. ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു, 'ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) ട്വീറ്റ് ചെയ്തു.
പവര്‍ഹൗസിന്റെ സര്‍ക്യൂട്ട് 2 ലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന്, താനെക്കും മുംബൈയ്ക്കുമിടയിലുള്ള പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയെന്നും തങ്ങളുടെ ഉദ്യോഗസ്ഥര്‍ പുനഃസ്ഥാപിക്കുന്നതിനായി പരിശ്രമിക്കുകയാണെന്നും ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 45 മിനിറ്റിനുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുമെന്നും മഹാരാഷ്ട്ര മന്ത്രി നിതിന്‍ റാവത്ത് ട്വിറ്ററില്‍ കുറിച്ചു.