മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പൊലീസ് കേസ്
തിരുവനന്തപുരം: സോളര്‍ കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ചു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിജിപിക്കു ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറിയിരുന്നു.
സോളര്‍ കേസ് പരാതിക്കാരിയാണു മുല്ലപ്പള്ളിക്കെതിരെ ഡിജിപിക്കും വനിത കമ്മിഷനും പരാതി നല്‍കിയത്. കഴിഞ്ഞദിവസം യുഡിഎഫിന്റെ വഞ്ചനാദിനാചരണത്തിനിടെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശമാണു വിവാദമായത്. 'ബലാല്‍സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ പിന്നീടു ബലാല്‍സംഗം ഉണ്ടാകാതെ നോക്കും' എന്നും പറഞ്ഞതാണു വിവാദമായത്. അഭിസാരികയെ കൊണ്ടുവന്നു കഥ പറയിപ്പിച്ചു രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിവാദമായതോടെ അതേ വേദിയില്‍ തന്നെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീവിരുദ്ധ നിലപാടു മനസ്സില്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്നും അങ്ങനെയുള്ളവര്‍ക്കു മാത്രമേ ഇത്തരം പരാമര്‍ശം നടത്താന്‍ കഴിയൂവെന്നും മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. മുന്‍പ്, മന്ത്രി ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.