Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും ആരാധനാ മൂര്‍ത്തികളും സര്‍ക്കാരിനൊപ്പം; പിണറായി വിജയന്‍

06 April 2021 09:02 AM

കണ്ണൂര്‍: പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണവും ജനം തളളും. കേരളത്തില്‍ 2016 മുതല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനോടൊപ്പം കേരളത്തിലെ ജനങ്ങള്‍ അണിനിരന്നിട്ടുണ്ട്.

എല്‍ ഡി എഫിന് ചരിത്രവിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ വിവാദമായി വന്നിട്ടില്ല. ജനങ്ങളില്‍ തനിക്ക് പൂര്‍ണവിശ്വാസമാണ്. താന്‍ ജനിച്ചുവളര്‍ന്ന നാടാണ് ധര്‍മ്മടം. ആരെങ്കിലും വന്ന് പ്രത്യേക സീന്‍ ഇവിടെ ഉണ്ടാക്കി കളയാമെന്ന് വിചാരിച്ചാല്‍ ഏശുന്ന നാടല്ല ഇത്.

അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ഈ നാട്ടിലെ എല്ലാ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. കാരണം ഈ സര്‍ക്കാരാണ് ജനങ്ങളെ സംരക്ഷിച്ച്‌ നിര്‍ത്തിയത്. ജനങ്ങളെ സംരക്ഷിച്ച്‌ നിര്‍ത്തുന്നവരോടൊപ്പം ആണ് എല്ലാ ദേവഗണങ്ങളുമെന്നും പിണറായി അഭിപ്രായപ്പെട്ടു.

കരുതിവച്ച ബോംബ് പുറത്തെടുക്കാന്‍ പറ്റിയോ എന്ന് അറിയില്ല. ഏതിനേയും നേരിടാന്‍ ജനങ്ങള്‍ തയ്യാറായിരുന്നു. കരുതിവച്ചതൊന്നും വിലപോവില്ലെന്ന തിരിച്ചറിവ് പിന്നീട് തോന്നികാണും. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റ് എവിടെയങ്കിലും ധാരണയുണ്ടാക്കി യു ഡി എഫ് വോട്ട് മറിക്കുമോയെന്ന് അറിയില്ല. മലമ്ബുഴയിലൊന്നും ബി ജെ പിക്ക് ഒരു രക്ഷയുമുണ്ടാകില്ലെന്നും പിണറായി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration