ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്
സ്റ്റോക്ഹോം: 2019ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് പുരസ്കാരം. പ്രപഞ്ചത്തിന്റെ ഘടനയെയും ചരിത്രത്തെയും കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ക്കുള്ള ആദരവാണ് ഇത്തവണത്തെ പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു.
സൗരയുഥത്തിന് പുറത്ത് ഒരു ഗ്രഹം കണ്ടുപിടിക്കുകയും അതിന് സൗരയുഥത്തിന് സമാനമായുള്ള സ്വഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്ക് പുരസ്കാരം ലഭിച്ചത്. 1995ല്‍ സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായി ഒരു ഗ്രഹത്തെയും അത് വലം വയ്ക്കുന്ന നക്ഷത്രത്തെയും ഇരുവരും കണ്ടെത്തിയിരുന്നു.
ഫിസിക്കല്‍ കോസ്മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് പുരസ്കാരം നല്‍കിയിത്. രണ്ട് ദശാബ്ദത്തോളം നീണ്ടുനില്‍ക്കുന്ന എഴുത്തുകളിലൂടെ പ്രപഞ്ചത്തെക്കുറിച്ചുള്ള നിലവിലെ നിര്‍വചനങ്ങള്‍ എളുപ്പമാക്കിയതിനാണ് ജെയിംസ് പീബിള്‍സിന് പുരസ്കാരം സമ്മാനിക്കുന്നത്.