പാലാരിവട്ടം അഴിമതി : ടി.ഒ.സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, ആര്‍ഡിഎസ് പ്രൊജക്ട്സ് കമ്പനിയുടെ എം.ഡി. സുമിത്ത് ഗോയല്‍, ആര്‍ബിഡിസി മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി.തങ്കച്ചന് എന്നിവര്‍ക്കാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
പാലാരിവട്ടം അഴിമതിക്കേസില്‍ ഓഗസ്റ്റ് മുപ്പതിനാണ് ഇവരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത്. 67 ദിവസത്തെ ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് മൂവര്‍ക്കും ജാമ്യം ലഭിച്ചത്.