പാലാരിവട്ടം മേല്‍പാലം;അടുത്ത മാസം ആറിന് തുറന്നു നല്‍കിയേക്കും
കൊച്ചി :പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത മാസം ആറിന് തുറന്നു നല്‍കിയേക്കും .പാലത്തിന്റെ 95 % നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി .
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിനു മുന്‍പ് തന്നെ പാലം തുറന്നു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടം ഒരുക്കിയ സ്ഥലം കൂടിയാണ് പാലാരിവട്ടം .പാലത്തിന്റെ അന്തിമ ടാറിങ് ജോലികള്‍ 50 % പൂര്‍ത്തിയായി .