കൊവിഡ് രണ്ടാം തരംഗം: ഓക്സിജന്‍ ക്ഷാമം രൂക്ഷം
കോവിഡ് ആശങ്കയില്‍ പ്രതിസന്ധിയായി ഓക്സിജന്‍ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ആശുപത്രികളില്‍ പുലര്‍ച്ചയോടെ താല്‍ക്കാലിക
ആവശ്യത്തിനുള്ള ഓക്സിജന്‍ എത്തിച്ചു. എന്നാല്‍ മിക്ക ആശുപത്രികളിലും നാളെ രാവിലെ വരെയുള്ള ഓക്സിജന്‍ സ്റ്റോക്കുകള്‍ മാത്രമാണ് ഉള്ളത്.
രണ്ടാം തരംഗം അതിരൂക്ഷമാകുമ്ബോള് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമവും വലിയ ആശങ്ക ഉണ്ടാക്കുന്നു. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം നേരിടുകയാണ്. രാജ്യതലസ്ഥാനത്തും വലിയ ആശങ്കയാണ് ഓക്സിജന്‍ ക്ഷാമം.
ദില്ലിയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും 8 മുതല്‍ 12 മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്സിന്ജന് സ്റ്റോക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ഇന്ന് പുലര്‍ച്ചയോടെ ദില്ലിയിലെ ആശുപത്രികളില്‍ നിലവിലെ ആവശ്യത്തിനുള്ള ഓക്സിജന്‍ എത്തിച്ചത് കുറച്ചു ആശ്വാസം നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട ആശുപത്രിയായ എല്‍എന്‍ജെപി ആശുപത്രിയില്‍ പുലര്‍ച്ചയോടെ 10 ടണ്‍ ഓക്സിജന്‍ എത്തിച്ചു. ഗംഗ രാം ആശുപത്രിയില്‍ നാളെ രാവിലെ 9 മണി വരെയുള്ള ഓക്സിജന്‍ മാത്രമാണ് ഉള്ളത്.
ദില്ലിക്ക് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും സമാനമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യവസായ മേഖലകള്‍ക്ക് നല്‍കുന്നത് 22 മുതല്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.