ജല്ലിക്കെട്ടിന് ഓസ്കാര്‍ നോമിനേഷന്, മലയാളത്തിന് അഭിമാനം
ന്യൂഡല്‍ഹി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ടിന്' ഓസ്കര് നോമിനേഷന്. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായാണ് വിശ്വചലച്ചിത്ര അവാര്‍ഡിന് ജല്ലിക്കെട്ട് പരിഗണിക്കുന്നത്.
2011ല്‍ ആദമിന്റെ മകന് അബുവിന് ശേഷം ഓസ്കര് നാമനിര്‍ദേശം നേടുന്ന ആദ്യ സിനിമയാണ് ജെല്ലിക്കെട്ട്. രാജീവ് അഞ്ചലിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഗുരുവും ഓസ്കര് നോമിനേഷന് നേടിയിരുന്നു.
2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആന്റണി വര്‍ഗീസ്, ചെമ്ബന്‍ വിനോദ്, സാബുമോന് അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.