ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയം തള്ളി
തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പ്രമേയത്തിന് അനുമതിയില്ല. പ്രതിപക്ഷ നേതാവിന്റെ നോട്ടിസ് നിയമസഭ കാര്യോപദേശക സമിതി തള്ളി. തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജിപ്പ് രേഖപ്പെടുത്തി. മന്ത്രി ബാലൻ ചോദ്യം ചെയ്യുന്നത് സ്പീക്കറെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗവർണർമാർക്കും പാഠമാകേണ്ടതായിരുന്നു പ്രമേയം. ഗവർണറെ ചോദ്യം ചെയ്യാൻ സർക്കാരിന് ധൈര്യമില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എന്നാൽ ഗവർണറെ തിരിച്ചു വിളിക്കുന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. അങ്ങനെയൊരു വിഷയത്തിലെ പ്രമേയം നിയമസഭയിൽ അനുവദിക്കാനാകില്ല. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നത്തെ രൂക്ഷമാക്കി ഭരണ സ്തംഭനമുണ്ടാക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.