മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെ എല്ലാ മെഡിക്കൽ ഉപകരണങ്ങൾക്കും ന്യായ വില നിശ്ചയിച്ച് കേരളാ സർക്കാർ
കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ന്യായമായ വിലയിൽ മെഡിക്കൽ ഉപകരണങ്ങൾ ജനങ്ങൾക്കു ലഭ്യമാവുക എന്നത് അനിവാര്യമാണ്. അതുകൊണ്ട്, ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം -1986 പ്രകാരം വില്‍ക്കാവുന്നതിന്റെ പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവായിരിക്കുന്നു.
ഇതുപ്രകാരം,
1.പിപിഇ കിറ്റിന് 273 രൂപ,
2. എന്‍ 95 മാസ്കിന് 22 രൂപ,
3. ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 3.90 രൂപ,
4. ഫേസ് ഷീല്‍ഡിന് 21 രൂപ,
5. ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ,
6. സര്‍ജിക്കല്‍ ഗൗണിന് 65 രൂപ,
7. പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ,
8. ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ,
9. സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ,
10. എന്‍ആര്‍ബി മാസ്കിന് 80 രൂപ,
11. ഓക്സിജന്‍ മാസ്കിന് 54 രൂപ,
12. ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ,
13. ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ
എന്ന നിരക്കുകൾ പരമാവധി വിലയായി കേരളാ സർക്കാർ നിശ്ചയിച്ചു.