മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്യാനായി കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടും. നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിയ സംഭവത്തിലാണ് നോട്ടീസ്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അന്വേഷണ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പരസ്പരം കൈമാറും.
ജലീലിനെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷധം തുടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിലെത്തിയ ജലീലിന് വഴിനീളെ പ്രതിഷേധം നേരിടേണ്ടിവന്നു. കെടി ജലീലിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭം നടത്തുമ്ബോഴും സര്‍ക്കാരോ സിപിഎമ്മോ അതിന് വഴങ്ങിയിട്ടില്ല.
അന്വേഷണ ഏജന്‍സികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത് കൊണ്ട് രാജി വെയ്ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നാല്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ജലീലിനെ ചോദ്യം ചെയ്താല്‍ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലാകും.